സിംഗപ്പൂർ ഓപ്പൺ; മൂന്ന് സെറ്റിൽ കളി തീർത്ത് സിന്ധുവിന് കന്നിക്കിരീടം
സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 സീരീസ് ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഇന്ന് നടന്ന ഫൈനലിൽ ചെനൈയുടെ വാങ് സി യിയെ തോൽപ്പിച്ചാണ് സിന്ധു കിരീടമുയർത്തിയത്. സിന്ധുവിൻ്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടമാണിത്. 58 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടധാരണം. സ്കോർ: 21-9,11-21,21-15.
സിംഗപ്പൂർ ഓപ്പണിൽ സിന്ധുവിൻ്റെ ആദ്യ കിരീടവും ഈ വർഷത്തെ സിന്ധുവിന്റെ മൂന്നാം കിരീടവും ആണിത്.