കട്ട പോരാട്ടം കാഴ്ചവെച്ച് സുന്ദറും ഷാർദൂലും; ഇന്ത്യ 336 റൺസിന് പുറത്ത്, ഓസീസിന് 33 റൺസിന്റെ ലീഡ്
ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 336 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഓസ്‌ട്രേലിയക്ക് 33 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. വൻ തകർച്ച നേരിട്ട ഇന്ത്യയെ വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് 300 കടത്തിയത്.
186 റൺസിനിടെ 6 വിക്കറ്റുകൾ വീണ് വലിയ തകർച്ച നേരിട്ട ഇന്ത്യയെ ഇരുവരും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 115 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 67 റൺസെടുത്ത താക്കൂറാണ് ആദ്യം പുറത്തായത്