ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ; ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത്
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. 120 പോയിന്റുമായി ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്
109 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 108 പോയിന്റുണ്ട്. 94 പോയിന്റുള്ള പാക്കിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ് വേ പത്താം സ്ഥാനത്തുമാണ്