ലോകകപ്പ് യോഗ്യത: കൊളംബിയയെ തകർത്ത് ബ്രസീൽ; പോർച്ചുഗലിന് ഗോൾ രഹിത സമനില
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് ഗോൾരഹിത സമനില. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലാൻഡിനെതിരെയാണ് പോർച്ചുഗൽ ഗോൾരഹിത സമനില വഴങ്ങിയത്. 81ാം മിനിറ്റിൽ പോർച്ചുഗലിന്റെ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു
ഗ്രൂപ്പിൽ ഒന്നാമതാണ് പോർച്ചുഗൽ. സെർബിയക്കും പോർച്ചുഗലിനും 17 പോയിന്റ് വീതമുണ്ട്. അയർലാൻഡ് നാലാമതാണ്. ഗോൾ വ്യത്യാസത്തിലാണ് പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
ലാറ്റനമേരിക്കൻ മേഖലയിൽ കൊളംബിയയെ ഒരു ഗോളിന് ബ്രസീൽ പരാജയപ്പെടുത്തി. 72ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയാണ് വിജയ ഗോൾ നേടിയത്. ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായും ബ്രസീൽ മാറി. 34 പോയിന്റാണ് ബ്രസീലിനുള്ളത്. 25 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്താണ്.