മെസ്സിക്ക് നിരാശയോടെ തുടക്കം; ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് സമനില
ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി അരങ്ങേറിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് നിരാശയോടെ തുടക്കം. ചാമ്പ്യൻസ് ലീഗിൽ ബെൽജിയൻ ക്ലബ്ബായ ബ്രൂഗിനോടാണ് മെസ്സി പി എസ് ജി ജഴ്‌സിയിൽ ഇറങ്ങിയത്. മത്സരത്തിൽ താരത്തിന് ഗോളൊന്നും നേടാനായില്ല. പി എസ് ജിയെ ബ്രൂഗ് സമനിലയിൽ തളക്കുകയും ചെയ്തു.
മെസ്സി, നെയ്മർ, എംബാപെ എന്നീ മൂന്ന് സൂപ്പർ താരങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് പി എസ് ജി ഇറങ്ങിയത്. 15ാം മിനിറ്റിൽ അന്റർ ഹെറേര പി എസ് ജിയെ മുന്നിലെത്തിച്ചു. എന്നാൽ 27ാം മിനിറ്റിൽ ബ്രൂഗിന്റെ നായകൻ ഹാൻസ് വാൻകിൻ സമനില ഗോൾ മടക്കുകയായിരുന്നു
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആറ് ഗോളിന് ജർമൻ ക്ലബ്ബായ ലെപ്‌സിഷിനെ പരാജയപ്പെടുത്തി. ലിവർപൂൾ 3-2ന് എ സി മിലാനെ പരാജയപ്പെടുത്തി. റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് ഇന്റർമിലാനെയും പരാജയപ്പെടുത്തി