കോപ അമേരിക്കയിൽ പെറുവിനെ വീഴ്ത്തി ബ്രസീൽ ഫൈനലിൽ
കോപ അമേരിക്കയിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബ്രസീൽ ഫൈനലിൽ കയറിയത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ അർജന്റീന-കൊളംബിയ മത്സരത്തിലെ ജേതാക്കളെ ബ്രസീൽ കലാശപ്പോരിൽ നേരിടും
നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിംഗിലെ പിഴവാണ് ബ്രസീലിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ തന്നെ നിരവധി ഗോളവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. ഏഴ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ബ്രസീൽ താരങ്ങൾ ആദ്യ പകുതിയിൽ തൊടുത്തിരുന്നു. 35ാം മിനിറ്റിൽ പക്വേറ്റയാണ് ബ്രസീലിന്റെ ഏക ഗോൾ സ്വന്തമാക്കിയത്.
രണ്ടാം പകുതിയിലും കളിച്ചത് ബ്രസീലായിരുന്നു. ബ്രസീൽ മേധാവിത്വത്തിന് മുന്നിൽ പെറു ഒന്നുമല്ലാതായി മാറുന്നതാണ് കണ്ടത്.