ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പര; അഹ്മദാബാദില്‍ ഇന്ന് മുതല്‍ വെടിക്കെട്ട്
അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു മുതല്‍ തുടക്കം. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര അഹ്മദാബാദിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയ ഇന്ത്യ ട്വന്റി പരമ്പരയും വരുതിയിലാക്കാനാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിട്ട ക്ഷീണം മാറ്റാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കോഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി, ശ്രാദ്ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്നത്തെ സാധ്യത ഇലവനില്‍ ഉള്ളവര്‍. സൂര്യകുമാര്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സയില്‍ ഇറങ്ങിയേക്കും. ബൗളര്‍മാരില്‍ സെയ്‌നിയോ, അക്‌സറോ കളിക്കുകയെന്നത് അന്തിമ ഇലവനില്‍ അറിയാം.
ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ജേസണ്‍ റോയി, ജോസ് ബട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയോന്‍ മോര്‍ഗാന്‍, ബെന്‍ സ്‌റ്റോക്കസ്, മോയിന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദ്ദാന്‍, ജൊഫ്രാ ആര്‍ച്ചര്‍, ആദില്‍ റാഷിദ്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് മല്‍സരം.