സന്തോഷ് ട്രോഫി; കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് എയിൽ കർണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്. 20ആം മിനിട്ടിൽ അഭിഷേക് പവാർ ആണ് നിർണായക ഗോൾ നേടിയത്. കളി നിയന്ത്രിച്ചത് കേരളം ആണെങ്കിലും ഫൈനൽ തേർഡിലെ പിഴവുകൾ കേരളത്തിനു തിരിച്ചടിയാവുകയായിരുന്നു.
ഗ്രൂപ്പിലെ ആദ്യ കളി ഗോവയ്ക്കെതിരെ വിജയിച്ച കേരളത്തിന് 3 പോയിൻ്റും പഞ്ചാബിനെതിരെ സമനില നേടി കേരളത്തിനെതിരെ വിജയിച്ച കർണാടകയ്ക്ക് 4 പോയിൻ്റും ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.