ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്റീന കോപ അമേരിക്ക സെമിയിൽ
കോപ അമേരിക്കയിൽ അർജന്റീന സെമിയിൽ. ക്വാർട്ടറിൽ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അർജന്റീനയുടെ സെമി പ്രവേശനം. ബുധനാഴ്ച നടക്കുന്ന സെമിയിൽ അർജന്റീന കൊളംബിയയെ നേരിയും
ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്ത നായകൻ മെസ്സിയുടെ തകർപ്പൻ പെർഫോമൻസാണ് അർജന്റീനയുടെ സഹായത്തിന് എത്തിയത്. 40ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് ആദ്യ ഗോൾ നേടിയത്.
84ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. മെസി നൽകിയ പാസിൽ നിന്ന് മാർട്ടിനെസ് പന്ത് കൃത്യമായി വലയിൽ എത്തിച്ചു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി മാറ്റി മെസ്സി അർജന്റീനയുടെ സ്‌കോർ മൂന്നായി ഉയർത്തുകയായിരുന്നു.