വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍
കോപ്പ അമേരിക്കയിൽ വിജയദാഹം തീരാതെ ബ്രസീൽ. കോപ്പയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.
മത്സരം തുടങ്ങി പന്ത്രണ്ടാം മിനിറ്റിൽ തന്നെ പെറു വലകുലുക്കി ബ്രസീൽ പോരാട്ടത്തിന്റെ സൂചന നൽകിയിരുന്നു. ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ അലക്സ് സാൻഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടർന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു.
ഫ്രെഡിന്റെ പാസ് സ്വീകരിച്ച സൂപ്പർ താരം നെയ്മറിന്റെ ഷോട്ട് പെറൂവിയൻ ഗോളിക്ക് നോക്കി നിൽക്കാനെ ആയുള്ളു, 68ാം മിനിറ്റിൽ രണ്ടാം ഗോൾ. മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 89ാം മിനിറ്റിൽ എവർട്ടൻ റിബറോയുടെ വക ബ്രസീലിന്റെ മൂന്നാം ഗോൾ. റിച്ചാർലിസൺ നൽകിയ പാസ് അനായാസം വലയിലേക്ക്.
ഒടുവിൽ മത്സരത്തിന്റെ അധിക സമയത്ത് റിച്ചാർലിസൻ നാലാമതും വലകുലുക്കി ബ്രസീൽ ഷോക്ക് താത്കാലിക വിരാമം കുറിച്ചു.