തകർത്തടിച്ച് സഞ്ജുവും ഉത്തപ്പയും; മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബീഹാർ 132 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിംഗിൽ 14.1 ഓവറിൽ കേരളം ഇത് മറികടന്നു
റോബിൻ ഉത്തപ്പയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ ബാറ്റിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. റോബിൻ ഉത്തപ്പ 57 റൺസെടുത്തു. സഞ്ജു 20 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു
ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് അടിച്ചുകൂട്ടിയത് 64 റൺസാണ്. ഇതിൽ എട്ട് റൺസ് മാത്രമാണ് അസ്ഹറുദ്ദീൻ എടുത്തത്. 29 പന്തിൽ നിന്ന് ഉത്തപ്പ അർധ സെഞ്ച്വറി തികച്ചു. പരുക്കേറ്റതിനെ തുടർന്ന് ഉത്തപ്പ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു
റോജിത് കെജി ഒരു റൺസിനും സച്ചിൻ ബേബി 6 റൺസിനും വീണു. വിഷ്ണു വിനോദ് 6 റൺസുമായി പുറത്താകാതെ നിന്നു. 3 ഫോറും നാല് സിക്‌സും സഹിതമാണ് സഞ്ജു 20 പന്തുകളിൽ നിന്ന് 45 റൺസ് എടുത്തത്. നേരത്തെ മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുടെ പ്രകടനമാണ് ബീഹാറിനെ വലിയ സ്‌കോറിലേക്ക് പോകാതെ തടഞ്ഞുനിർത്തിയത്. 53 റൺസെുത്ത സകീബുൽ ഗനിയാണ് ബീഹാറിന്റെ ടോപ് സ്‌കോറർ