കാലടിയിൽ അയൽക്കുടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്
കാലടി നീലീശ്വരത്ത് തോക്കുചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. സാമ്പത്തിക തർക്കമാണ് ഭീഷണിക്ക് കാരണം.
ദേവസ്യയുടെ വീട്ടിലേക്ക് ചെന്ന അമൽ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്