സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ്; ഉത്തപ്പയും സക്‌സേനയും ടീമിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസണാണ് കേരളത്തിന്റെ നായകൻ. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും. റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരമാണിത്.
സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന എസ് ശ്രീശാന്ത് ഇത്തവണ ടീമിൽ നിന്ന് പുറത്തായി. ടിനു യോഹന്നാനാണ് പരിശീലകൻ. ബീഹാർ, റെയിൽവേസ്, അസം, മധ്യപ്രദേശ് എന്നിവർക്കെതിരെയും കേരളത്തിന് മത്സരമുണ്ട്
പ്ലേയിംഗ് ഇലവൻ: റോജിത്ത് ഗണേഷ്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, ബേസിൽ തമ്പി, സച്ചിൻ ബേബി, വിഷ്ണു വിനോദ്, കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സിജോമോൻ ജോസഫ്, ഷറഫുദ്ദീൻ എൻ എം