Sunday, April 13, 2025
Kerala

മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി; ആന്ധ്രയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് പിന്നാലെ ഇറങ്ങിയ കേരളം ഇന്ന് ആന്ധ്രയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. കരുത്തരായ മുംബൈയെയും ഡൽഹിയെയും തറപറ്റിച്ച കേരളത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കണ്ടത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് മാത്രമാണെടുത്തത്. ആന്ധ്ര മറുപടി ബാറ്റിംഗിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അശ്വിൻ ഹെബ്ബാർ 48 റൺസും അമ്പട്ടി റായിഡു 38 റൺസുമെടുത്തു. കേരളത്തിനായി ജലജ് സക്‌സേന രണ്ട് വിക്കറ്റും ശ്രീശാന്ത്, സച്ചിൻ ബേബി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ മുൻനിര താരങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു. 51 റൺസെടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്‌കോറർ. സക്‌സേന 27 റൺസെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീൻ 12 റൺസിനും ഉത്തപ്പ 8 റൺസിനും സഞ്ജു 7 റൺസിനും പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *