ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. രണ്ടാമത്തെ വിജയമാണ് പഞ്ചാബിന്റെയും രാജസ്ഥാന്റെയും ലക്ഷ്യം.