മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും; മൂന്ന് മാറ്റങ്ങളുമായി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ടോസ് നേടിയ മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനുള്ള ശ്രമമാണ് മുംബൈയുടേത്. അതേസമയം തുടർ തോൽവികളിൽ നിന്നുള്ള മോചനമാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്.
നിലവിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രാജസ്ഥാൻ രണ്ട് ജയവും രണ്ട് തോൽവിയുമായി നിൽക്കുകയാണ്. അവസാന രണ്ട് മത്സരവും പരാജയപ്പെട്ട രാജസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്
മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇന്നിറങ്ങുന്നത്. അതേസമയം രാജസ്ഥാനിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഫാസ്റ്റ് ബൗളർ കാർത്തിക് ത്യാഗി ഇന്ന് ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കും. യാശാസ്വി ജയ്‌സ്വാൾ, അങ്കിത് രാജ്പൂത് എന്നിവരും ടീമിലെത്തി
മുംബൈ ഇന്ത്യൻസ് ടീം: ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറൺ പൊള്ളാർഡ്, കൃനാൽ പാണ്ഡ്യ, ജയിംസ് പാറ്റിൻസൺ, ട്രെൻഡ് ബോൾട്ട്, രാഹുൽ ചാഹർ, ജസ്പ്രീത് ബുമ്ര
രാജസ്ഥാൻ റോയൽസ് ടീം: ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, യശാസ്വി ജയ്‌സ്വാൾ, രാഹുൽ തെവാത്തിയ, മഹിപാൽ ലോംറോർ, ടോം കരൻ, ജോഫ്രാ ആർച്ചർ, ശ്രേയസ്സ് ഗോപാൽ, അങ്കിത് രാജ്പുത്, കാർത്തിക് ത്യാഗി