Wednesday, January 8, 2025
National

താജ്‌മഹലും കുത്തബ് മീനാറും പൊളിച്ചുകളയണം,ക്ഷേത്രങ്ങൾ പണിയണം; ബിജെപി എംഎൽഎ

താജ്‌മഹൽ പൊളിച്ച് ക്ഷേത്രം പണിയണം, കുത്തബ് മീനാറും പൊളിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ് ജ്യോതി കുർമി. ഷാജഹാനെ കുറിച്ച് അന്വേഷണം വേണമെന്നും രൂപ് ജ്യോതി കുർമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുംതാസിനോടുള്ള സ്നേഹം കൊണ്ടുതന്നെയാണോ താജ്‌മഹൽ പണിതതെന്നും കണ്ടത്തെണമെന്നാണ് ആവശ്യം.

കേന്ദ്രത്തിലെ പല സംസ്ഥാനങ്ങളിലും സിലബസിൽ മുഗൾ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായ സംഭവത്തിനോട് പ്രതികരിക്കുകയായിരുന്നു അസമിലെ ബിജെപി എംഎൽഎ. മുഗൾ ഭരണാധികാരികളെ കുറിച്ചുള്ള യാതൊരു പഠനത്തിന്റെയും ആവശ്യമില്ല. താജ്‌മഹലും കുത്തബ് മീനാറും പൊളിച്ചുകളയണം. പകരം ക്ഷേത്രങ്ങൾ പണിയണം.

യുണെസ്‌കോയ്ക്കൊപ്പം തന്നെ ഗിന്നസ് റെക്കോഡിൽ ഇടംപിടിക്കുന്ന രീതിയിൽ വേണം ക്ഷേത്രം പണിയനാമെന്നുമാണ് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. അതിനായി തന്റെ ഒരുവർഷത്തെ ശമ്പളം പൂർണമായും നൽകാമെന്നും രൂപ് ജ്യോതി കുർമി പറഞ്ഞു. മുംതാസിനോടുള്ള സ്നേഹത്തിന്റെ ഭാഗമായാണോ താജ്‌മഹൽ ഷാജഹാൻ നിർമിച്ചിരിക്കുന്നത് എന്നത് കണ്ടെത്തണം.

അതിനായുള്ള പ്രത്യേക അന്വേഷണം നടത്തണമെന്നും രൂപ് ജ്യോതി കുർമി ആവശ്യപ്പെട്ടു. കാരണം മുംതാസിന് ശേഷം മൂന്ന് പേരെ കൂടി ഷാജഹാൻ വിവാഹം ചെയ്തിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *