പാരാലിമ്പിക്‌സ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം
പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം. പുരുഷ സിംഗിൾസ് എസ് എൽ 3 വിഭാഗത്തിലാണ് പ്രമോദം സ്വർണമെഡൽ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.
ഇന്ത്യയുടെ തന്നെ മനോജ് സർക്കാരിനാണ് ഇതേ ഇനത്തിൽ വെങ്കലം. ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. ജപ്പാന്റെ ദയസുകെ ഫുജിഹാരെയെ പരാജയപ്പെടുത്തിയാണ് മനോജ് സർക്കാർ വെങ്കലം നേടിയത്.