Saturday, January 4, 2025
National

പ്രധാനമന്ത്രിയുടെ ട്വീറ്റ് വലിയ അംഗീകാരം’; പി.ടി ഉഷ

പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണെന്ന് പി.ടി ഉഷ. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഉഷ തന്റെ സന്തോഷം പങ്കുവച്ചത്. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ കുറിച്ച് ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ..വലിയെ അംഗീകാരമാണ് അത്’- പി.ടി ഉഷ പറഞ്ഞു. 

കായിക താരങ്ങൾക്ക് പ്രചോദനമാണ് ഇതെന്നും പി.ടി ഉഷ പറഞ്ഞു. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക് വളർത്തുകയാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവിടില്ലെന്നും പി.ടി ഉഷ വ്യക്തമാക്കി.

കായികതാരം പി.ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്ലറ്റുകളെ വാർത്തെടുക്കുന്നതിൽ അവരുടെ പ്രവർത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ, ‘മോദി ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാർത്ത പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *