തിരിച്ചുവരുമോ ഇന്ത്യ: ഓവൽ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഓവലിൽ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഓവൽ ടെസ്റ്റിലെ വിജയത്തോടെ പരമ്പരയിൽ മുന്നിലെത്താനാകും ഇന്ത്യയുടെ ശ്രമം. എന്നാൽ ലീഡ്‌സ് ടെസ്റ്റിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റൂട്ടും സംഘവും ഇറങ്ങുന്നത്
ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞപ്പോൾ ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയും ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടും ജയിക്കുകയായിരുന്നു. ലീഡ്‌സിൽ ഇന്ത്യ ഇന്നിംഗ്‌സ് തോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തിയിട്ടുണ്ട്. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഇന്ന് കളിക്കുന്നില്ല. പകരം ഉമേഷ് യാദവിനെയും ഷാർദൂൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തി
ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്