ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കടവിനടുത്തെ പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. യുവതി സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്
മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് നിർത്തിയിട്ട ബസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ്, മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാർ ഇപ്പോഴും ഒൡവിലാണ്