ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് നഷ്ടം
ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ ഇന്ത്യൻ ബാറ്റർമാർ കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ വിരാട് കോലിയിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക. 2019ലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയത്.
ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക് ബൗളിങ്ങ് തെ രഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലേക്ക് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. ന്യൂസിലാന്റിനെതിരെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ വേറെ മാറ്റങ്ങളൊന്നുമില്ല. ജഡേജയാണ് ടീമിലെ ഓരേ ഒരു സ്പിന്നര്‍. ജാക്ക് ലീച്ചാണ് ഇംഗ്ലണ്ട് നിരയിലെ സ്പിന്നര്‍.