Tuesday, April 15, 2025
Sports

ഐപിഎല്‍; അങ്കത്തിനൊരുങ്ങി ബംഗളൂരുവും ഹൈദരാബാദും

ഐപിഎല്ലിലെത്തിയതു മുതല്‍ക്കെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച മൂന്നാമത്തെ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ ഇവര്‍ക്കായി എന്നത് ഈ ടീമിന്റെ കരുത്തു വിളിച്ചോതുന്ന ഒന്നാണ്. ഇന്നു നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഏറ്റുമുട്ടാന്‍ പോകുന്നത് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെയാണ്. ഇരു ടീമുകളും എപ്പോഴും നേരിട്ടേറ്റു മുട്ടുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ് ഇരുഭാഗത്തു നിന്നും നടന്നിട്ടുള്ളത്. 2016 ഫൈനലില്‍ ഇരു ടീമുകളും നേരിട്ടേറ്റു മു ട്ടിയപ്പോള്‍ ജയം ഹൈദരാബാദിനായിരുന്നു. ഇതുവരെ ഐ പിഎല്ലില്‍ 15 മത്സരങ്ങള്‍ ഇവര്‍ നേരിട്ടേറ്റു മുട്ടിയപ്പോള്‍ എട്ടു വിജയം ഹൈദരാബാദിനും ആറു വിജയം ബംഗളുരുവിനുമായിരുന്നു. ഏകദേശം തുല്യ ശക്തികള്‍ എന്നു തന്നെ പറയാവുന്ന ടീമു തന്നെ ഇവര്‍ രണ്ടു പേരും.

 

അട്ടിമറിക്കായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

 

പതുങ്ങിയിരുന്നു മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീ മാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 2016 ലെചാമ്പ്യന്‍മാരായ ഹൈദരാബാദ് ഇത്തവണ രണ്ടാം കിരീടം സ്വന്തമാക്കാനാവുമെന്ന വിശ്വാസത്തോടെയാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്. പക്ഷെ ഇവരുടെ പ്രധാന തലവേദനയാവാന്‍ സാധ്യത അമിതമായ വിദേശതാരങ്ങളുടെ എണ്ണമാണ്. വാര്‍ണര്‍ കെയ്ന്‍ വില്യംസണ്‍ ബെയര്‍സ്‌റ്റോവ് തുടങ്ങിയവര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമ്പോള്‍ നാലാമതായി ഒരു വിദേശതാരത്തിനു കൂടിമാത്രമേ ഹൈദരാബാദിനു ഉള്‍പ്പെടുത്താന്‍ സാധിക്കു. യുഎഇയിലെ പിച്ച് സ്പിന്‍ ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ മുഹമ്മദ് നബി ടീമിലിടം പിടിച്ചാല്‍ മറ്റ് വിദേശതാരങ്ങളെല്ലാം പുറത്തിരിക്കേണ്ടി വരും.

 

നിര്‍ഭാഗ്യം തുടച്ചുമാറ്റാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരുടെ ടീമെന്ന് വിശേഷിപ്പിക്കാവുന്നതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു. ലോക കുട്ടി ക്രിക്കറ്റിനെ അടക്കിവാഴുന്ന പലപ്രമുഖരും ഒരുമിച്ചു കളിച്ചിട്ടും ഇതുവരെ അവര്‍ക്ക് ഐപിഎല്ലില്‍ ഒരു കിരീടം പോലും ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ ഒരു നല്ല ഓപ്പണിങ്ങ് നിരയില്ലാത്തതിനാല്‍ രണ്ടാംനമ്പറില്‍ ഇറങ്ങേണ്ടിയിരുന്ന കോലിക്ക് ഓപ്പണര്‍ ആയി ഇറങ്ങേണ്ടിയിരുന്നു. ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുകയെന്നത് കോലിയുടെയും എബിഡി വില്ലിയേഴ്‌സിന്റെയും ചുമലില്‍ തന്നെയായിരുന്നു. ഇവരുടെ ഫോമിന്റെ അടിസ്ഥാനത്തിലായിരുന്നു ആര്‍സിബിയുടെ ജയപരാജയങ്ങള്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണത്തെ ടീമ് സെലക്ഷന്‍ ഏറെ വ്യത്യസ്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *