ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള തന്റെ കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെയാണ് 40 കാരനായ താരത്തിന്റെ പിന്‍മാറ്റം. കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി താരം പിന്‍മാറിയിരുന്നു. രണ്ട് വര്‍ഷം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഹര്‍ഭജന്‍ അറിയിച്ചു.