കൊല്ലം പ്രവാസി സംഗമം ജിദ്ദ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ആഘോഷിച്ചു
ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ ) വളരെ മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ദിനങ്ങൾ ആഘോഷിച്ചു
ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംഘടനയുടെ പ്രവർത്തനവീഥിയിൽ നിൽക്കവേ മൺമറഞ്ഞ നേതാക്കളായ ഫാസിലുദീൻ ചടയമംഗലം, സുദീപ് സുന്ദരം എന്നിവരെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് സംസാരിച്ചു.
കൊറോണ മഹാമാരി കാലത്തു സംഘടന നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചു സദസിനോട് വൈസ് പ്രസിഡന്റ് വിജാസ് ചിതറ വിശദീകരിക്കുകയും പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. ഒപ്പം നിലവിൽ സംഘടനയുടെ മുന്നിൽ എത്തിയിട്ടുള്ള അപേക്ഷകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തുകൊണ്ട് സംസാരിച്ചു.
കൾച്ചറൽ കൺവീനർ സജുരാജന്റെയും വനിതാ വിഭാഗം കൺവീനർ ഷാനി ഷാനവാസിന്റെയും നേതൃത്വത്തിൽ നയന മനോഹരവും തികച്ചും വ്യത്യസ്തവുമായ കലാവിരുന്നുകൾ അരങ്ങേറുകയുണ്ടായി.
ഷാനി ഷാനവാസ് ,ബിൻസി സജു ,ലിനു റോബി ,സിബി സോബിൻ ,ലിൻസി ബിബിൻ ,ഷെറിൻ ഷാബു ,മിനി സോണി, ധന്യ കിഷോർ, എന്നിവർ കുട്ടികളുടെ പരിപാടികൾ ചിട്ടപ്പെടുത്തി ..! റോബി തോമസിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് കരോൾ കാണികളുടെ മനസ്സിൽ ഇടം നേടി
കെ .പി .എസ് .ജെ കുരുന്നുകളുടെ മനോഹരമായ പ്രോഗ്രാമുകൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്
പ്രോഗ്രാം കൺവീനർ സോണി ജേക്കബ് ജോയിന്റ് കൺവീനേഴ്‌സ് ആയ സാമുവൽ തോമസ് ,ബിബിൻ ബാബു,മാഹീൻ പള്ളിമുക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
വൈസ് പ്രസിഡന്റ് മനോജ് കുമാർ ജോയിന്റ് സെക്രട്ടറി ഉദയൻ പുനലൂർ , എക്സിക്യൂട്ടീവ് അംഗങ്ങളായ, ഷാജി ഫ്രാൻസിസ് , ഷാബു പോരുവഴി , സോബിൻ ഉതുപ്പൻ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് സ്വാഗതവും ട്രഷറർ അഷ്‌റഫ് കുരിയോട് നന്ദിയും പറഞ്ഞു.