സൗദിയില്‍ ഇന്ന് 158 കൊവിഡ് രോഗികള്‍,മരണം 11
റിയാദ്:സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 158 പേരില്‍കൂടി.അതോടൊപ്പംതന്നെ11 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗമുക്തരായത് 149 പേരാണ്.
തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,848 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,112 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,722 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,014 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 425 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് റിയാദിൽ 44 പേരിലാണ്.മക്ക 32,കിഴക്കൻ പ്രവിശ്യ 26, മദീന 16, അൽഖസീം11 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സൗദിയിലെ പ്രധാന പ്രവിശ്യകൾ.