Saturday, October 19, 2024
Saudi Arabia

സൗദിയില്‍ ഇന്ന് 174 കൊവിഡ് രോഗികള്‍,മരണം 10

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 174 പേരില്‍കൂടി.തുടർച്ചയായി മരണനിരക്കിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 208 പേരുമാണ്.
തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,690 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,101 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,573 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,016 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 436 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് റിയാദിൽ 47 പേരിലാണ്.മക്ക 36,മദീന 28,കിഴക്കൻ പ്രവിശ്യ 20, അസീർ,അൽബാഹ എന്നിവിടങ്ങളിൽ 10 വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സൗദിയിലെ പ്രധാന പ്രവിശ്യകൾ.

Leave a Reply

Your email address will not be published.