സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 209 കൊവിഡ് രോഗികള്‍;12മരണം.
റിയാദ്: സൗദിയില്‍ ഇന്ന് 209 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 12 പേരാണ് മരിച്ചത്.289 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,58,922 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,977 പേരും
മൊത്തം രോഗമുക്തി നേടിയവർ 3,49,168 പേരുമാണ്.3,777പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 577 പേരാണ് അത്യാസന്ന നിലയിലുള്ളത്.അതോടൊപ്പം ഇന്ന് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
റിയാദിലും,മദീനയിലും 44 വീതമാണ്.