സൗദിയ അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ മുഴുവനായും സൗദിവൽകരിച്ചു
റിയാദ് :സൗദിഅറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയിൽ അസിസ്റ്റന്റ് പൈലറ്റ് സ്ഥാനങ്ങൾ പൂർണ്ണമായും സൗദിവൽക്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദിഅറേബ്യ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.സൗദി അറേബ്യയുടെ 75 വർഷത്തെ യാത്രയിൽ ഇത് ചരിത്രപരമായ ദിവസമാണെന്ന് സൗദിയ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഉമർ പറഞ്ഞു.അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ പൂർണ്ണമായും സൗദിവൽക്കരിക്കുമെന്ന് രണ്ട് വർഷം മുമ്പ് സൗദി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.സൗദിയയുടെ എല്ലാ പൈലറ്റ് തസ്തികകളും ഉടൻതന്നെ സൗദിവൽകരിക്കുമെന്നും സൗദിയ യാത്രയ്ക്ക് ഇതുവരെ സംഭാവന നൽകിയ എല്ലാ വിദേശി പൈലറ്റുമാർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നതായും കോക്പിറ്റിൽ ഇബ്രാഹിം അൽഉമർ കൂട്ടിച്ചേർത്തു.