Wednesday, January 8, 2025
Saudi Arabia

കൊവിഡ് വാക്സിൻ എത്തിക്കുവാനും കൈമാറാനുമുള്ള എല്ലാ തയ്യാറെപ്പുകളും പുർണമാണെന്ന് സൗദിയ കാർഗോ സർവ്വീസ്

 

റിയാദ്:കൊറോണ വൈറസ് വാക്‌സിന്‍ എത്തിക്കുന്നതിനായുള്ളഎല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ ഏര്‍പ്പെടുത്തിയതായി സൗദിയ കാര്‍ഗോ സിഇഒയും സൗദി അറേബ്യന്‍ ലോജിസ്റ്റിക്‌സ് കമ്പനി ചെയര്‍മാനുമായ ഒമര്‍ ഹരിരി പറഞ്ഞു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതീകരിച്ച കൊറോണ വൈറസ് വാക്‌സിന്‍ മെഡിക്കല്‍ സാമഗ്രികളും വാക്സിൻ സ്വീകരിക്കാന്‍ തയ്യാറാണ്.“വാക്‌സിൻ കയറ്റുമതി മികച്ച രീതിയിലും സുരക്ഷിതമായും കൈകാര്യം ചെയ്യുവാനുമുള്ള പരമാവധി സന്നദ്ധതയിലാണ് സൗദിയിലെ ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങളുടെ പ്രവർത്തന ശേഷിയെന്നും”ഒരു അറബ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ മാർച്ച് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിനുള്ളിൽ 12 ദശലക്ഷം കിലോഗ്രാം മരുന്നുകളും മെഡിക്കൽ സാമഗ്രികളും സൗദിയ കപ്പൽവഴി രാജ്യത്തേക്ക് എത്തിച്ചു,അതോടൊപ്പംതന്നെ1,767ചരക്ക് വിമാനങ്ങളിൽ കയറ്റുമതി നടത്തിയതായും,ചരക്കുനീക്കത്തിനും വിതരണത്തിനുമായി
1,080 പാസഞ്ചർ ഫ്ലൈറ്റ് സർവീസുകളും ഉപയോഗിച്ചു.ഷെഡ്യൂൾ ചെയ്തതും ചാർട്ടേഡ് ചെയ്തതുമായ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ സൗദിയ കാർഗോ വിമാനങ്ങളും ഏതുസമയത്തും കയറ്റുമതി ചെയ്യുവാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *