ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലുമുള്ള നിക്ഷേപം സൗദി പ്രോത്സാഹിപ്പിക്കുന്നു
റിയാദ്:സൗദിയിലെ സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുവാനും, ബിസിനസ് സംരംഭം പ്രയാസ രഹിതമാക്കുവാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെലവുകള്‍ കുറച്ച് ബിസിനസ് ക്ലസ്റ്ററുകളിലും ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപകരെ ഉന്നംവെച്ച് സ്വകാര്യ മേഖലയിൽ നിയമാവലി അനുവദിക്കും.കമ്പനി, യൂനിവേഴ്‌സിറ്റി,സര്‍ക്കാര്‍ വകുപ്പ്,സൊസൈറ്റി, ഫൗണ്ടേഷന്‍,ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് നിര്‍ണയിക്കുന്ന മറ്റു വകുപ്പുകള്‍ എന്നിവയായിരിക്കും ലൈസന്‍സിന് അപേക്ഷിക്കുന്നത്.
പുതിയ നിയമാവലി നിലവില്‍ വന്നാല്‍ ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പിന്തുണ നല്‍കാനാകും.അതോടൊപ്പം സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുങ്ങുകയും ചെയ്യും.
ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്‌സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും.