സൗദി വിസയടിക്കാൻ കാത്തുനിന്നവർക്ക് ദു:ഖ വാർത്ത
റിയാദ്: കാലാവധി തീർന്ന വിസകൾ ദീർഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസ കൊറോണ പ്രതിസന്ധിയും അതിർത്തികൾ അടച്ചതും മൂലം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ടെന്നും പുതിയ വിസ ഇഷ്യു ചെയ്യേണ്ടതുണ്ടോയെന്നും ആരാഞ്ഞു സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വിസയുടെ കാലാവധി രണ്ടു വർഷമാണ്. കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ ദീർഘിപ്പിക്കാനോ സാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.