ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി മരിച്ചു. തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു.
പരേതനായ സാമിനാഥന്‍ ആണ് പിതാവ്. പദ്മാവതി മാതാവാണ്. ഭാര്യ: പരേതയായ സുമതി. മകള്‍: സൂര്യ.