ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേർക്ക്
യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേർക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്
സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം അധികവേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.