Monday, March 10, 2025
Top News

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച. ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 വരെയാണ് വിലക്കേർപ്പെടുത്തിയത്.

ചൊവ്വാഴ്ച അർധരാത്രിക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന യാത്രക്കാർക്കും പരിശോധന ബാധകമാണ്.

കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ആദ്യ വൈറസിനേക്കാൾ 70ശതമാനത്തിലധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസ്.

Leave a Reply

Your email address will not be published. Required fields are marked *