നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്
ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂണിയനടക്കം കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തുന്നത്. അതോടെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയോ നിയന്ത്രണം ശക്തിപ്പെടുത്തുകയോ ചെയ്തു. പക്ഷേ, ആ നിയന്ത്രണങ്ങള്‍ക്കിടയിലും വൈറസ് വ്യാപിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.