Saturday, October 19, 2024
National

കാശ്മീരിലെ ബന്ദിപോരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൊക്ബാബ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്

വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ കൃഷ്ണഗാട്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Leave a Reply

Your email address will not be published.