കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു
കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അംഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണെന്ന് സംശയിക്കുന്നു
സിആർപിഎഫ്, ആർ ആർ 62, കാശ്മീർ പോലീസ് എന്നീ സേനാവിഭാഗങ്ങൾ സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. റെയ്ഡിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.
ഇന്നലെയും കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. മൂന്ന് ഭീകരർ ഇന്നലെയും കൊല്ലപ്പെട്ടു. ഈ വർഷം മാത്രം 133 ഭീകരരെയാണ് കാശ്മീരിൽ സൈന്യം വധിച്ചത്.