യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് പുഴയിൽ തള്ളിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിദ്ധാർഥ നഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞത്. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
രപ്തി നദിയിലേക്കാണ് മൃതദേഹം ഇവർ വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വാഹനത്തിലെത്തിച്ച മൃതദേഹം പിപിഇ കിറ്റ് ധരിച്ച ഒരാളും മറ്റൊരാളും ചേർന്ന് പാലത്തിൽ നിന്ന് താഴേക്ക് എറിയുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്
മെയ് 25നാണ് പ്രേംനാഥിനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് ഇയാൾ മരിച്ചു. തുടർന്ന് മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് കൈമാറിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.