കൊവിഡ് രോഗികളെയും കൊണ്ടുപോയ ആംബുലൻസ് തടഞ്ഞ സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ
കോവിഡ് രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സ് തടഞ്ഞ് ആക്രമണം നടത്തിയ രണ്ടുപേരെ ആലക്കോട് പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ രയരോം ബീംബുംകാട് സ്വദേശി തെക്കേമലയില്‍ സനീഷ് (42), ചാണോക്കുണ്ട് സ്വദേശി വാളിപ്ലാക്കല്‍ ഷൈജു (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കൊട്ടയാട് കവലയിലാണ് സംഭവം. കോവിഡ് പോസിറ്റിവായ തേര്‍ത്തല്ലി സ്വദേശികളെയും കൊണ്ട് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സിന് നേരെയാണ് മദ്യലഹരിയിലായിരുന്ന സംഘം ആക്രമണം നടത്തിയത്.