മൃതദേഹം പുഴയിലെറിഞ്ഞ സംഭവം: വാർത്ത നൽകിയ മാധ്യമത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോയെന്ന് പരിഹസിച്ച് സുപ്രീം കോടതി
കൊവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരേ വാക്‌സിന് എന്തുകൊണ്ടാണ് രണ്ട് വിലയെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോയെന്നും കോടതി പരിഹസിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് രൂക്ഷ വിമർശനമുന്നയിച്ചത്
ആന്ധ്രയിൽ രണ്ട് തെലുങ്ക് ചാനലുകൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പോലീസ് നടപടി കോടതി റദ്ദാക്കി. രാജ്യദ്രോഹത്തിന്റെ പരിധി തങ്ങൾ നിശ്ചയിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.