Saturday, October 19, 2024
National

രാജ്യ ദ്രോഹത്തിന്റെ പരിധി പഠിപ്പിക്കേണ്ട സമയമായി; ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി റദ്ദാക്കി

 

ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു, ടിവി 5 ന്യൂസ്, എബിഎൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നിരീക്ഷിച്ചു

രാജ്യദ്രോഹത്തിന്റെ പരിധി തങ്ങൾ നിർവചിക്കേണ്ട സമയമാണിത്. ഐപിസിയുടെ 124എ, 153 വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് കരുതുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ സംബന്ധിച്ച്. കോടതി പറഞ്ഞു

കൊവിഡുമായി ബന്ധപ്പെട്ട് വിമർശനമുന്നയിക്കുന്ന പൗരൻമാർക്കെതിരെ സർക്കാരുകൾ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ആന്ധ്ര സർക്കാർ ലംഘിച്ചുവെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published.