അബൂദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം
യുഎഇയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ആക്രമണം വീണ്ടും. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ച് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബൂദാബിയിലേക്കാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ആളപായമില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതെന്നും മന്ത്രലായം വ്യക്തമാക്കി. അടുത്തിടെ ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ടിരുന്നു.