ജവഹർലാൽ നെഹ്‌റു റോഡിന്റെ പേര് മാറ്റി; ഇനി മുതൽ നരേന്ദ്ര മോദി മാർഗ്
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള റോഡിന് നരേന്ദ്രമോദിയുടെ പേര് നൽകി സിക്കിം സർക്കാർ. സിക്കിമിലെ സോംഗോ തടാകത്തെയും നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ റോഡ് ഇനി മുതൽ നരേന്ദ്രമോദി മാർഗ് എന്ന് അറിയപ്പെടും. സിക്കിം ഗവർണർ ഗംഗാ പ്രസാദാണ് റോഡിന്റെ പുനർനാമകരണം നിർവഹിച്ചത്.
സൗജന്യ വാക്‌സിനും റേഷനും നൽകിയതിന്റെ ആദര സൂചകമായാണ് മോദിയുടെ പേര് പാതക്ക് നൽകിയതെന്ന് അധികൃതർ ന്യായീകരിക്കുന്നു.