Thursday, April 10, 2025
National

കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം,പാഴാക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: കോവിഡ് വാക്‌സിനുകൾ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരോടും ആരോഗ്യ പ്രവർത്തകരോടും സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് വാക്‌സിനേഷന്റെ ചെലവ് 10 ശതമാനം കുറയ്ക്കും. സ്ത്രീകൾ, പ്രായമായവർ ,വ്യവസായ തൊഴിലാളികൾ, ദിവസവേതനക്കാർ മുതലായവർക്ക് സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായി ‘സുരക്ഷാ കി യുക്തി-കൊറോണ സേ മുക്തി’ പോലുള്ള പ്രത്യേക പ്രചാരണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറസിനെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വീടുകളും സന്ദർശിക്കാൻ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ദിവസവും ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയും വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ ഡേറ്റ ശേഖരിക്കുകയും ചെയ്യുന്നുവെന്നും ഷിംലയിലെ ദോദ്രാ ക്വാർ ഏരിയയിലെ സിവിൽ ആശുപത്രിയിലെ ഡോ. രാഹുൽ പ്രധാനമന്ത്രിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *