ഒമിക്രോൺ; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 350 കടന്നു
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 358 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ 88 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ 67, തെലങ്കാനയിൽ 38, തമിഴ്‌നാട്ടിൽ 34, കർണ്ണാടകയിൽ 31, ഗുജറാത്തിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര നടത്താത്തവർക്കും സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.