രാജ്യത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല
രാജ്യത്ത് പുതുതായി 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു
പുതുതായി സ്ഥിരീകരിച്ച കേസുകളിൽ എട്ടെണ്ണം രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇതുവരെ 30 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 54 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.