യുപിയിൽ സർക്കാരുദ്യോഗസ്ഥനെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി
യുപിയിലെ അസംഗഢിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ. സർക്കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ സമീപവാസികൾ കണ്ടത്. മൗ ജില്ലയിലെ റവന്യു റെക്കോർഡ്‌സ് കീപ്പറായിരുന്നു നഗിന
വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തുറുത്ത് കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് നഗിനയും ഭാര്യയും.