ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വൈകുന്നതിനെതിരെ കെജ്രിവാള്‍
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഇതേറ്റവും ബാധിക്കുക ഡല്‍ഹിയെ ആയിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു
അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത്. മിക്ക വിദേശവിമാനങ്ങളും എത്തുന്നത് ഡല്‍ഹിയിലേക്കാണ്. ഡല്‍ഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.