Saturday, October 19, 2024
National

കോൺഗ്രസിനെ മാറ്റിനിർത്തി 2024ലേക്കൊരുങ്ങാൻ തൃണമൂൽ; ഭരണഘടന തിരുത്തുന്നു, ദേശീയരാഷ്ട്രീയത്തിൽ വേരുറപ്പിക്കും

കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ തൃണമൂൽ കോൺഗ്രസ്. രൂപീകരണത്തിനുശേഷം ഇതാദ്യമായി പാർട്ടി ഭരണഘടന തന്നെ തിരുത്താനുള്ള ഒരുക്കത്തിലാണ് തൃണമൂൽ. മേഘാലയ, ത്രിപുര, അരുണാചല്‍പ്രദേശ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഗോവയിലുമടക്കം
സാന്നിധ്യമുറപ്പിക്കാനുള്ള നീക്കത്തിനു പിറകെയാണ് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നത്. കാളിഘട്ടിലെ അപ്രതീക്ഷിത നീക്കം തിങ്കളാഴ്ച കാളിഘട്ടിലെ വസതിയിൽ മമതയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തക സമിതി ചേർന്നിരുന്നു.

ദേശീയതലത്തിലുള്ള 21 നേതാക്കൾക്കുപുറമെ അഞ്ച് പ്രമുഖരും യോഗത്തിൽ പങ്കെടുത്തിരുന്നു. വിവിധ പാർട്ടികളിൽനിന്ന് തൃണമൂലിൽ ചേർന്ന യശ്വന്ത് സിൻഹ(ബിജെപി), അശോക് തൻവാർ(കോൺഗ്രസ്, അപ്‌നാ ഭാരത് മോർച്ച), മുകുൾ സാങ്മ(കോൺഗ്രസ്), പ്രവൺ കെ വർമ(ജെഡിയു) എന്നിവരും ടെന്നീസ് താരം ലിയാണ്ടർ പെയ്‌സുമാണ് യോഗത്തിൽ പങ്കെടുത്ത ആ പ്രമുഖർ.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിര ശക്തിപ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ടെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് പാർലമെന്റിൽ വിളിച്ച പ്രതിപക്ഷ എംപിമാരുടെ യോഗത്തിൽ തൃണമൂൽ അംഗങ്ങൾ പങ്കെടുത്തിരുന്നില്ല

Leave a Reply

Your email address will not be published.